ഇസ്രയേൽ പാർലമെന്റ് സമ്മേളനം; മുംബൈ ഭീകരാക്രമണം അതിജീവിച്ച മോഷെ വിശിഷ്ടാതിഥി

moshe
കനെസറ്റ് ആദ്യ സമ്മേളനത്തിൽ ‌പങ്കെടുത്ത് ഹീബ്രു ബൈബിളിൽനിന്നു വായിക്കുന്ന മോഷെ ഹോൾസ്ബെർഗ്.
SHARE

ജറുസലം ∙ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള ഇസ്രയേൽ പാർലമെന്റിന്റെ (കനെസറ്റ്) ആദ്യ സമ്മേളനത്തിൽ വോട്ടിങ് പ്രായമായിട്ടില്ലാത്ത ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു:  26/11 മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബാലൻ മോഷെ ഹോൾസ്ബെർഗ്. ഹീബ്രു ബൈബിളിലെ സങ്കീർത്തന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചാണ് മോഷെ പുതിയ എംപിമാരെ അഭിസംബോധന ചെയ്തത്.

INDIA-UNREST-ATTACKS-HOLTZBERG
കുഞ്ഞു മോഷെ പിതാവിനൊപ്പം. പഴയ ചിത്രം

രണ്ടാം വയസ്സിൽ ഭീകരാക്രമണത്തെ അദ്ഭുതകരമായി അതിജീവിച്ച മോഷെയ്ക്ക് ഇപ്പോൾ 16 വയസ്സ്. അന്നു കൊല്ലപ്പെട്ട 166 പേരിൽ മോഷെയുടെ അച്ഛനമ്മമാർ ഉൾപ്പെടെ 6 പേർ ഇസ്രയേൽ പൗരന്മാരായിരുന്നു. 

ഇന്ത്യക്കാരിയായ വളർത്തമ്മ സാന്ദ്രയുടെ ജീവൻ പണയം വച്ചുള്ള കരുതലാണ് മോഷെയ്ക്കു തുണയായത്.  അടുത്തയാഴ്ചയാണ് ഭീകരാക്രമണ വാർഷികം. 2018 ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം മോഷെ മുംബൈ സന്ദർശിച്ചിരുന്നു.

English Summary: 2008 Mumbai terror attack survivor delivers special message to new Israeli parliament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA