കീവ് സന്ദർശിച്ച് ഋഷി സുനക്; കൂടുതൽ സഹായ വാഗ്ദാനം

HIGHLIGHTS
  • വ്യോമാധിപത്യം ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കി
rishi-sunak-and-volodymyr-zelenskyy
കീവ് സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കൊപ്പം.
SHARE

കീവ് ∙ യുക്രെയ്നിന് നൽകിവരുന്ന എല്ലാ സഹായവും തുടരുമെന്നും റഷ്യൻ ഡ്രോണുകൾ തകർക്കാൻ ആവശ്യമായ പുതിയ വ്യോമപ്രതിരോധ സംവിധാനം നൽകുമെന്നും കീവ് സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. 5 കോടി പൗണ്ടിന്റെ (485 കോടി രൂപ) അടിയന്തര സഹായവും സുനക് വാഗ്ദാനം ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി സുനക് ചർച്ച നടത്തി. 

ഇതേസമയം, യുക്രെയ്നിന്റെ വ്യോമപ്രതിരോധം തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ മിസൈൽ ആക്രമണം വർധിപ്പിച്ചതായി പെന്റഗൺ വിലയിരുത്തി. വ്യോമപ്രതിരോധത്തിന് കൂടുതൽ സഹായം എത്തിക്കുന്നതിന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. 

റഷ്യൻ സേന പിൻവാങ്ങി ഒരാഴ്ച പിന്നിട്ടതോടെ ഹേഴ്സനിൽ നിന്ന് പലായനം ചെയ്തവർ തിരിച്ചെത്തിത്തുടങ്ങി. കുഴിബോംബുകൾ നീക്കംചെയ്യുന്ന തീവ്രശ്രമത്തിലാണ് അധികൃതർ. വൈദ്യുതി, ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമവും നടക്കുന്നു. 3 ലക്ഷം പേരുണ്ടായിരുന്ന ഹേഴ്സൻ നഗരത്തിൽ ഇപ്പോൾ എൺപതിനായിരത്തോളം പേർ മാത്രമാണുള്ളത്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War, Rishi Sunak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA