ADVERTISEMENT

ഇസ്തംബുൾ ∙ തുർക്കിയുടെ യുദ്ധവിമാനങ്ങൾ സിറിയയിലെയും ഇറാഖിലെയും കുർദ് മേഖലകളിൽ ബോംബാക്രമണം നടത്തി. ഈ മാസം 13ന് ഇസ്തംബുൾ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിനു തിരിച്ചടിയാണിതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 6 പേർ കൊല്ലപ്പെടുകയും 80ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു പിന്നിൽ കുർദ് ഭീകരരാണെന്നു തുർക്കി ആരോപിച്ചിരുന്നു.

സിറിയയിലെ ഏഴു കേന്ദ്രങ്ങളിലും ഇറാഖിലെ മൂന്നിടത്തുമാണു എഫ്–16 യുദ്ധവിമാനങ്ങൾ ബോംബിട്ടത്. കുർദിസ്ഥൻ വർക്കേഴ്സ് പാർട്ടി (പികെകെ), സിറിയൻ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് (വൈപിജി) എന്നീ സംഘടനകളുടെ താവളങ്ങളാണ് ആക്രമിച്ചതെന്നും തുർക്കി അറിയിച്ചു.

വ്യോമാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. ഒരു ആശുപത്രിയും ഒരു പവർ സ്റ്റേഷനും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നതായും കുർദ് സംഘടനകൾ അറിയിച്ചു. ഇസ്തംബുൾ ആക്രമണത്തിൽ പങ്കില്ലെന്ന് പികെകെ വ്യക്തമാക്കിയിരുന്നു.

 

English summary: Turkey's airstrikes In Kurdish areas-10 death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com