ADVERTISEMENT

സോൾ ∙ വെളുത്ത ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച്, അച്ഛന്റെ കൈപിടിച്ചു നടന്ന ആ പെൺകുട്ടി കിമ്മിന്റെ 3 മക്കളിൽ രണ്ടാമത്തെയാൾ; പേര് ജു എ, വയസ്സ് പന്ത്രണ്ടിനടുത്ത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആദ്യമായി മകളുമൊത്ത് പൊതുവേദിയിൽ എത്തിയതിന്റെ ചിത്രം ചർച്ചയായതിനു പിന്നാലെ ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് ഇക്കാര്യങ്ങൾ ചികഞ്ഞെടുത്ത് പാർലമെന്റ് കമ്മിറ്റിയെ അറിയിച്ചത്. 

ഭാര്യ റി സോൾ ജൂവിനും മകൾക്കുമൊപ്പം കിം മിസൈൽ വിക്ഷേപണത്തിനു സാക്ഷ്യം വഹിച്ചതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കുകയും മകളുമൊത്തുള്ള ചിത്രം പുറത്തുവിടുകയും ചെയ്തെങ്കിലും പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. 2009 ലാണ് കിം, ഗായിക റി സോൾ ജൂവിനെ വിവാഹം ചെയ്തത്. 2 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണിവർക്ക്. ചെറിയ പ്രായത്തിൽ കുടുംബാംഗങ്ങളുടെ ചിത്രം പുറത്തുവിടുന്ന പതിവില്ലാത്തതിനാൽ, കിം മകളെ പൊതുപരിപാടിയിൽ പങ്കെടുപ്പിച്ച അപൂർവ നീക്കത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് ചർച്ചകൾ തുടരുകയാണ്. 

English Summary: North korean leader Kim Jong Un's daugher is his second child Ju Ae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com