യുദ്ധദുരിതം: അടിസ്ഥാനസൗകര്യങ്ങൾ തകർന്നു; വെള്ളവും വെളിച്ചവുമില്ലാതെ യുക്രെയ്ൻ

russia-ukraine-war
SHARE

കീവ് ∙ റഷ്യയിൽനിന്ന് ഈയിടെ തിരിച്ചുപിടിച്ച ഹേഴ്സൻ, മൈക്കലേവ് പ്രവിശ്യകളിൽ‍നിന്നും ജനങ്ങളോടു സുരക്ഷിതസ്ഥലങ്ങളിലേക്കു മാറാൻ യുക്രെയ്ൻ ഭരണകൂടം നിർദേശം നൽകി. കടുത്ത മ‍ഞ്ഞുകാലം വരുന്നതും റഷ്യൻ ആക്രമണത്തിൽ അടിസ്ഥാനസൗകര്യങ്ങൾ തകർന്നതുമാണു കാരണം. രാജ്യത്തിന്റെ മധ്യ, പശ്ചിമ മേഖലകളിലേക്കു നീങ്ങാനാണു നിർദേശം. 

റഷ്യ നിയോഗിച്ച ഹേഴ്സനിലെ സമാന്തര ഭരണകൂടവും ജനങ്ങളോട് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറാൻ ആവശ്യപ്പട്ടിട്ടുണ്ട്. റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിലെ കഖോവ്സ്കി ജില്ലയിലേക്കു മാറാനാണു നിർദേശം.

ഹേഴ്സനിൽനിന്ന് റഷ്യൻ സേന പിൻവാങ്ങിയെങ്കിലും കനത്ത ഷെൽ, മിസൈൽ ആക്രമണം തുടരുന്നതാണു സ്ഥിതി വഷളാക്കിയത്. അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് യുക്രെയ്നിന്റെ 40% പ്രദേശത്തും വൈദ്യുതി വിതരണം ദിവസവും ഏതാനും മണിക്കൂർ മാത്രമാണ്. പലയിടത്തും ജലവിതരണവും മുടങ്ങി. ഇതേസമയം, സാപൊറീഷ്യയിലെ ആണവനിലയ പരിസരത്തു കഴിഞ്ഞ ദിവസം ഷെല്ലാക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനം ആശങ്കയുണർത്തി.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA