ട്വിറ്റർ: 8 ഡോളറിന് നീല ടിക് തൽക്കാലമില്ല

elon-musk
SHARE

ന്യൂയോർക്ക് ∙ പാടേ പാളിയ നീല വെരിഫിക്കേഷൻ ‘വിൽപന’ തൽക്കാലം പുനഃസ്ഥാപിക്കുന്നില്ലെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്ക്. പ്രമുഖർക്കും ഔദ്യോഗിക ഹാ‍ൻഡിലുകൾക്കും ട്വിറ്റർ നീല ടിക് സൗജന്യമായി നൽകിയിരുന്നു. മാസം 8 ഡോളർ നൽകി ആർക്കും ഇത് സ്വന്തമാക്കാമെന്നതായിരുന്നു കമ്പനി ഏറ്റെടുത്തയുടൻ മസ്ക് കൊണ്ടുവന്ന പരിഷ്കാരങ്ങളിലൊന്ന്. 

പരിപാടി തുടങ്ങിയതും നൂറു കണക്കിനു പേർ കാശുകൊടുത്ത് വ്യാജ ട്വിറ്റർ പ്രൊഫൈലുകൾക്ക് നീല ടിക് വാങ്ങി. ഇതോടെ, ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാൻ കഴിയാതെയായി. മസ്കിന്റെ പേരിൽ തന്നെ നീല ടിക്കുള്ള വ്യാജൻ വന്നു. യേശു ക്രിസ്തുവും സാത്താനും വരെ വെരിഫൈഡ് അക്കൗണ്ടുകളായി ട്വിറ്ററിലെത്തി. ഇതോടെ പരിപാടി തൽക്കാലം നിർത്തിയെങ്കിലും നവംബർ 29ന് വീണ്ടും തുടങ്ങുമെന്നു മസ്ക് പറഞ്ഞിരുന്നു. എന്നാൽ, ‘വ്യാജന്മാരെ ഒഴിവാക്കാനാകുമെന്ന് ഉറപ്പുണ്ടാകും വരെ വെരിഫിക്കേഷൻ വിൽപന ആരംഭിക്കില്ല’ എന്നു മസ്ക് ഇന്നലെ ട്വീറ്റ് ചെയ്തു. സ്ഥാപനങ്ങൾക്ക് മറ്റു നിറത്തിലുള്ള ടിക്കുകൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നു മസ്ക് സൂചിപ്പിച്ചു. കഴിഞ്ഞ ആഴ്ച 16 ലക്ഷം പേർ പുതിയതായി ട്വിറ്ററിൽ ചേർന്നതായി മസ്ക് പറഞ്ഞു. 

English Summary: Twitter Bluetick on hold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA