യുഎസ് വാൾമാർട്ട് സ്റ്റോറിൽ വെടിവയ്പ്; 7 മരണം

Gun-usa
Photo by: Africa Studio/Shutterstock
SHARE

ചെസപീക്ക് (യുഎസ്) ∙ വിർജീനിയയിലെ ചെസപീക്കിലെ വാൾമാർട്ട് സൂപ്പർ സ്റ്റോറിൽ ചൊവ്വാഴ്ച രാത്രി നടന്ന വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടു. ഏതാനും പേർക്കു പരുക്കേറ്റു. പൊലീസ് എത്തും മുൻപ് അക്രമി വെടിയേറ്റു മരിച്ചു. പ്രതി വാൾമാർട്ടിലെ മാനേജർ ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 

തോക്ക് ലൈസൻസ് വിവാദം ശക്തമായ യുഎസിൽ ഈ വർഷം നടക്കുന്ന 40–ാം കൂട്ടക്കൊലയാണിത്. കൊളറാഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുൻപാണ് ചെസപീക്കിലെ ആക്രമണം. 2019 ൽ 45 വെടിവയ്പ് കൂട്ടക്കൊലകൾ നടന്നിരുന്നു.

English Summary: Gun firing in USA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS