ബ്രിട്ടനിൽ നഴ്സുമാർ പണിമുടക്കിലേക്ക്; ഒരു നൂറ്റാണ്ടിനിടെ ഇതാദ്യം

Nurse | Representational Image
പ്രതീകാത്മക ചിത്രം
SHARE

ലണ്ടൻ ∙ ബ്രിട്ടനിൽ സർക്കാർ സർവീസിലുള്ള നഴ്സുമാർ വേതന വർധന ആവശ്യപ്പെട്ട് ഡിസംബർ 15 നും 20 നും പണിമുടക്കും. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സർക്കാരുമായി പലവട്ടം ചർച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. 

കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവിൽ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകൾ നിയന്ത്രണാതീതമായി ഉയർത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടൻ നേരിടുന്നത്. ഇതിനിടെ നഴ്സുമാരുടെ സമരം കൂടിയാകുമ്പോൾ പ്രധാനമന്ത്രി ഋഷി സുനകിനു വെല്ലുവിളിയേറും.

English Summary: Nurses in Britain prepare for unprecedented strike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS