കൊല്ലാനെത്തിയത് 3 പേർ: ഇമ്രാൻ ഖാൻ

Imran Khan (Photo by Farooq NAEEM / AFP)
ഇമ്രാൻ ഖാന്‍ (Photo by Farooq NAEEM / AFP)
SHARE

ഇസ്‌ലാമാബാദ് ∙ വസീറാബാദിൽ ഈ മാസം 3ന് തനിക്കെതിരെ നടന്ന വധശ്രമത്തിൽ 3 അക്രമികൾ ഉണ്ടായിരുന്നുവെന്ന് തെഹ്‌രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. താൻ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ തടഞ്ഞുനിർത്താൻ ഒരാളും തന്നെ വധിക്കാൻ ഒരാളും തന്നെ വധിക്കുന്നയാളെ വധിക്കാൻ മൂന്നാമനെയും എതിരാളികൾ നിയോഗിച്ചിരുന്നുവെന്നു ഇമ്രാൻ പറഞ്ഞു. വലതു കാലിൽ നാലു വെടിയേറ്റ ഇമ്രാൻ പിറ്റേദിവസം പറഞ്ഞതു 2 അക്രമികളാണു വധിക്കാൻ ശ്രമിച്ചതെന്നാണ്.

ശത്രുക്കൾ അടങ്ങിയിരിക്കില്ലെന്നും ഇനിയും ആക്രമണം ഉണ്ടായേക്കാമെന്നും പാർലമെന്റിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പാർട്ടി നടത്തിയ കൂറ്റൻ റാലിയിൽ പ്ലാസ്റ്ററിട്ട കാലുമായെത്തിയ ഇമ്രാൻ പറഞ്ഞു. വധശ്രമം നടന്നശേഷം ഇതാദ്യമാണ് ഇമ്രാൻ പാർട്ടിപ്രവർത്തകരെ നേരിട്ട് അഭിസംബോധന ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും പ്രവിശ്യാ അസംബ്ലികളിൽ നിന്നും പാർട്ടി അംഗങ്ങൾ ഉടൻ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് കാലാവധി തീരേണ്ടത് അടുത്ത വർഷം ഓഗസ്റ്റിലാണ്.

English Summary: Imran Khan claims three shooters tried to kill him in Wazirabad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS