കനത്ത മഞ്ഞുവീഴ്ച, ഷെല്ലാക്രമണം; യുക്രെയ്ൻ ജനത ദുരിതത്തിൽ

Mail This Article
കീവ് ∙ യുക്രെയ്നിലെ കിഴക്കൻ, തെക്കൻ പ്രവിശ്യകളിൽ റഷ്യ കനത്ത ഷെല്ലാക്രമണം തുടരുന്നു. കടുത്ത ശൈത്യത്തിൽ വൈദ്യുതി, ജല വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ പെടാപ്പാടുപെടുന്നതിനിടെയുള്ള ആക്രമണം ജനദുരിതം ഇരട്ടിയാക്കി. മിക്ക പ്രദേശങ്ങളും മഞ്ഞിനടിയിലാണ്. ഇന്ധനക്ഷാമം മൂലം വീടുകളിൽ ഹീറ്റിങ് സംവിധാനം പ്രവർത്തിപ്പിക്കാനാകുന്നില്ല. കനത്ത മഴയും ദുരിതം കൂട്ടുന്നു. താപനില മിക്കയിടത്തും മൈനസാണ്.
ഡോണെറ്റ്സ്കിൽ ഷെല്ലാക്രമണത്തിൽ 5 പേരും ഹർകീവിൽ ഒരാളും കൊല്ലപ്പെട്ടു. ഹേഴ്സനിൽ ആക്രമണം കനത്തതോടെ ജനം പലായനം തുടങ്ങി. ഇതേസമയം, സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യ ഉപേക്ഷിക്കാനുള്ള ഒരുക്കം നടക്കുന്നതായി യുക്രെയ്ൻ ആണവോർജ സ്ഥാപനമായ എനർഗോആറ്റമിന്റെ തലവൻ പെട്രോ കോട്ടിൻ അറിയിച്ചു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War