ADVERTISEMENT

ലാസ് പാമാസ് (സ്പെയിൻ) ∙ എണ്ണക്കപ്പലിനു പുറത്തു റഡറിന്റെ മുകളിൽ ഇരുന്നു നൈജീരിയയിൽനിന്നു 11 ദിവസം നീണ്ട കടൽയാത്രയ്ക്കുശേഷം സ്പെയിനിലെ കനേറി ഐലന്റ്സിൽ എത്തിയ 3 കുടിയേറ്റക്കാരെ അധികൃതർ ആശുപത്രിയിലാക്കി. 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് സാഹസികമായി ഇവർ സഞ്ചരിച്ചത്. മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണ്. 

പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണു റഡർ. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാർഡാണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടൻ ഇവരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കുമെന്നും സ്പാനിഷ് അധികൃതർ വ്യക്തമാക്കി.

English Summary: Nigerian stowaways found on ship's rudder in Canary Islands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com