ബംഗ്ലദേശ് തോൽവി: പാക്ക് മുൻ സൈനികമേധാവിയെ ‘തിരുത്തി’ ബിലാവൽ

bilawal-bhutto-zardari
ബിലാവൽ ഭൂട്ടോ സർദാരി
SHARE

കറാച്ചി ∙ പാക്കിസ്ഥാന് 1971ൽ ബംഗ്ലദേശ് യുദ്ധത്തിലുണ്ടായ തോൽവി ‘രാഷ്ട്രീയ പരാജയം’ ആണെന്ന് മുൻ സൈനികമേധാവി; അല്ല, ‘സൈനിക പരാജയം’ ആയിരുന്നുവെന്ന് വിദേശകാര്യമന്ത്രിയുടെ തിരുത്ത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയാണ് കരസേനാ മുൻ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് മറുപടി നൽകിയത്. 

കഴിഞ്ഞ 29ന്, വിരമിക്കുന്നതിനു തൊട്ടുമുൻപ് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തെ യോഗത്തിലാണ് ബംഗ്ലദേശിലുണ്ടായത് രാഷ്ട്രീയ പരാജയം ആണെന്ന് ജനറൽ ബജ്​വ പരാമർശിച്ചത്. 

ഇതിനുള്ള മറുപടിയായി ചരിത്രം ഉദ്ധരിച്ചുതന്നെ ബിലാവൽ മറുപടി നൽകി. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സ്ഥാപിതമായതിന്റെ 55–ാം വാർഷികത്തിൽ നടത്തിയ റാലിയിലാണ് ബംഗ്ലദേശിൽ കിട്ടിയ തിരിച്ചടി സൈനിക പരാജയം ആണെന്ന് ബിലാവൽ പറഞ്ഞത്.

English Summary: East Pakistan debacle in 1971 a military failure says Pakistan foreign minister Bilawal Bhutto Zardari

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS