പാരിസ് ∙ വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഡൊമിനിക് ലാപ്പിയേ (91) അന്തരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസുമായി ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’, കൊൽക്കത്ത പശ്ചാത്തലമായെഴുതിയ നോവൽ ‘സിറ്റി ഓഫ് ജോയ്’ എന്നിവയിലൂടെ ഏറെ ജനകീയത നേടി. കോളിൻസുമായി ചേർന്നെഴുതിയ ‘ഈസ് പാരിസ് ബേണിങ്’, ‘ഓ ജറുസലം’, ഭോപാൽ വാതകദുരന്തത്തെക്കുറിച്ച് സ്പാനിഷ് എഴുത്തുകാരൻ ഹവിയർ മോറോയുമായി ചേർന്നു രചിച്ച ‘ഫൈവ് പാസ്‌റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപാൽ’ എന്നിവയും ശ്രദ്ധ നേടി. 2008ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ചു.
English Summary: Dominique Lapierre passed away