വാർത്തയ്ക്ക് പ്രതിഫലം; ന്യൂസീലൻഡിലും നിയമം വരുന്നു

google
SHARE

വെല്ലിങ്ടൻ ∙ വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ ന്യൂസീലൻഡും. അയൽരാജ്യമായ ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം സമാന നിയമം നടപ്പാക്കിയിരുന്നു.

പ്രാദേശിക മാധ്യമങ്ങളുടെ വാർത്തകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികൾ നിശ്ചിത ശതമാനം വരുമാനം വാർത്ത തയാറാക്കുന്ന മാധ്യമങ്ങൾക്കു നൽകണമെന്നാണു നിയമം. കാനഡയിലും ഈ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ പരിഗണനയിലാണ്.

English Summary: New Zealand to make Google & Meta pay for news content

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS