പുനർനിർമിച്ച കെർച്ച് പാലത്തിലൂടെ കാറോടിച്ച് പുട്ടിൻ

Russia Putin
ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സന്ദർശിക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ (വലത്). ഉപപ്രധാനമന്ത്രി മാരട്ട് ഖുൻസിലിൻ സമീപം. (Mikhail Metzel, Sputnik, Kremlin Pool Photo via AP)
SHARE

മോസ്കോ ∙ 2 മാസം മുൻപ് സ്ഫോടനത്തിൽ തകർന്ന പാലം പുനർനിർമിച്ച് അതിലൂടെ കാറോടിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിലൂടെ ഉപപ്രധാനമന്ത്രി മാരട്ട് ഖുൻസിലിനൊപ്പം സഞ്ചരിച്ചാണ് പുട്ടിൻ നിരീക്ഷണം നടത്തിയത്. ഒക്ടോബർ 8ന് ആണ് ഉഗ്ര സ്ഫോടനത്തിൽ പാലം തകർന്നത്. 2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയിലേക്കു ഗതാഗത്തിനായി 2018ൽ തുറന്നതാണു 19 കിലോമീറ്റർ നീളമുള്ള പാലം. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണിത്.

English Summary: Putin drives car on Crimea's Kerch Bridge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS