വാഷിങ്ടൻ ∙ യുഎസ് കമ്പനികൾക്ക് കുടിയേറ്റക്കാരിലെ വിദഗ്ധരെ ജോലിക്കെടുക്കുന്നതിനുള്ള ഗ്രീൻ കാർഡ് നൽകുന്നതിൽ ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബില്ലിനെ വൈറ്റ് ഹൗസ് പിന്തുണച്ചു. ജനപ്രതിനിധി സഭ ഈയാഴ്ച വോട്ടിനിടുന്ന ഈക്വൽ ആക്സസ് ടു ഗ്രീൻ കാർഡ് ഫോർ ലീഗൽ എംപ്ലോയ്മെന്റ് (ഈഗിൾ) ആക്ട് പാസ്സായാൽ ഓരോ വർഷവും അനുവദിക്കുന്ന ഗ്രീൻ കാർഡുകൾ രാജ്യം നോക്കാതെ യോഗ്യത അനുസരിച്ച് ലഭിക്കും. ഒരു രാജ്യവും തഴയപ്പെടാതിരിക്കാൻ 9 വർഷം കൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് നീക്കം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഏറെ ഗുണകരമായ നിയമമാണിത്.
English Summary: White House supports passage of bill that eliminates per country quota for green cards