റാമല്ല ∙ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ പുലർച്ചെ നടത്തിയ റെയ്ഡിനിടെ ഇസ്രയേൽ സേനയുടെ വെടിയേറ്റ് 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ മാസങ്ങൾനീണ്ട സംഘർഷങ്ങൾക്കുശേഷം മേഖല വീണ്ടും പ്രക്ഷുബ്ധമായി. ജെനിൻ നഗരവും അതിനോടു ചേർന്നുള്ള അഭയാർഥിക്യാംപും പലസ്തീൻകാരുടെ താവളമാണ്. ഇസ്രയേൽ–പലസ്തീൻ ഏറ്റുമുട്ടലിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലമിലും ഈ വർഷം ഇതിനകം 140 പലസ്തീൻകാർ കൊല്ലപ്പെട്ടു. 2006 നു ശേഷം ഇത്രത്തോളം മരണം ആദ്യമാണ്.
English Summary: Three palestinians killed in west bank