വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമാൻ പാപ്പായുടെ കബറടക്കം നാളെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് കബറടക്ക ശുശ്രൂഷകൾ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന പരിശുദ്ധ പിതാവിന് അന്ത്യോപചാരം അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികളുടെ പ്രവാഹമാണ്. തിങ്കളാഴ്ച 25,000 പേർ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 65,000 പേരാണ് അന്ത്യോപചാരം അർപ്പിച്ചതെന്ന് വത്തിക്കാൻ പൊലീസ് അറിയിച്ചു.
Content Highlight: Pope Emeritus Benedict XVI