യുഎസ് വ്യോമഗതാഗതം സാധാരണനിലയിലേക്ക്; സൈബർ ആക്രമണത്തിനു തെളിവില്ല

Mail This Article
വാഷിങ്ടൻ ∙ കംപ്യൂട്ടർ സംവിധാനത്തിലെ തകരാറിനെത്തുടർന്ന് താളംതെറ്റിയ യുഎസിലെ വ്യോമഗതാഗതം ഉടൻ സാധാരണനിലയിലാകുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. പൈലറ്റുമാർക്കു സുരക്ഷാമുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം തകരാറിലായതോടെ ചൊവ്വാഴ്ച മുതൽ 11,000 ത്തിൽ അധികം വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കേണ്ടിവരികയോ ചെയ്തിരുന്നു.
കാലാവസ്ഥ, റൺവേ, യാത്രയിലെ തടസ്സങ്ങൾ എന്നിവയെക്കുറിച്ച് പൈലറ്റുമാർക്ക് മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് തകർന്നത്. സൗത്ത് വെസ്റ്റ് എയർ ലൈൻസ്, ഡെൽറ്റ എയർ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ പ്രധാന കമ്പനികളുടെ പകുതിയോളം സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നു. വിമാനത്താവളങ്ങളിൽ തിരക്കു നിയന്ത്രണാതീതമായതോടെ നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളും വൈകുകയാണ്. സൈബർ ആക്രമണത്തിനു തെളിവില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
English Summary: Airlines returning to normal after FAA outage snarls U.S. travel