ത്വക്ക് കാൻസർ: ജിൽ ബൈഡന് ശസ്ത്രക്രിയ

biden-jill-biden
SHARE

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ ത്വക്ക് കാൻസറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയയയായി. മേരിലാൻഡിലെ വാൾട്ടർ റീഡ് നാഷനൽ മിലിറ്ററി മെഡിക്കൽ കാൻസർ സെന്ററിലെ ശസ്ത്രക്രിയയ്ക്കായി ജില്ലിനൊപ്പം ജോ ബൈഡനും എത്തി. പതിവു പരിശോധനയിലാണ് യുഎസ് പ്രഥമവനിതയുടെ വലതു കണ്ണിനു മുകളിൽ അപകടകാരിയെന്നു സംശയിക്കുന്ന കോശങ്ങൾ കണ്ടെത്തിയത്. ഇടതുകൺപോളയിലും നെഞ്ചിലും സമാനകോശങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

English Summary : Jill Biden surgery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS