നേപ്പാൾ: 70 മൃതദേഹങ്ങൾ കണ്ടെത്തി

NEPAL-AVIATION-ACCIDENT
ശേഷിപ്പുകൾ തിരഞ്ഞ്... വിമാനാപകടം സംഭവിച്ച നേപ്പാളിലെ പോഖരയിൽ, കണ്ടുകിട്ടാത്ത മൃതദേഹങ്ങൾക്കായി ഇന്നലെ നടത്തിയ തിരച്ചിൽ.
SHARE

കഠ്മണ്ഡു ∙ നേപ്പാളിലെ പോഖരയിൽ വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തുതുടങ്ങി. 70 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 2 പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച രാവിലെ കഠ്മണ്ഡുവിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസ് വിമാനം പൊഖര താഴ്‌വരയിലാണു ലാൻഡിങ്ങിനു തൊട്ടുമുൻപ് 72 പേരുമായി തകർന്നുവീണു തീപിടിച്ചത്. 200 മീറ്റർ ആഴമുള്ള മലയിടുക്കിൽ തിരച്ചിലിനു ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ 22 മൃതദേഹങ്ങളാണു ബന്ധുക്കൾക്കു കൈമാറിയത്. 5 ഇന്ത്യക്കാരുടേത് അടക്കം ബാക്കി 48 പേരുടേതു കഠ്മണ്ഡുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അപകടത്തെക്കുറിച്ചു പഠിക്കാനായി ഫ്രഞ്ച് വിദഗ്ധരുടെ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്. ഫ്രാൻസ് ആസ്ഥാനമായ എടിആർ കമ്പനിയാണു വിമാനം നിർമിച്ചത്.

English Summary : 70 dead bodies found till now of victims in Nepal plane crush

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS