മന്ത്രിമാരുടെ അഴിമതി: വിയറ്റ്നാം പ്രസിഡന്റ് രാജിവച്ചു

HIGHLIGHTS
  • സർക്കാർ അഴിമതിക്ക് ഉത്തരവാദി നുയെൻ ഷ്വാൻ ഫുക്കെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി
Nguyen Xuan Phuc
നുയെൻ ഷ്വാൻ ഫുക്
SHARE

ഹാനോയ് ∙ വിയറ്റ്നാമിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു പ്രശംസ ഏറ്റുവാങ്ങി പ്രസിഡന്റ് പദവിയിലേക്കുയർന്ന നുയെൻ ഷ്വാൻ ഫുക് മഹാമാരിക്കാലത്തെ സർക്കാർ അഴിമതിയുടെ ഉത്തരവാദിത്തമേറ്റ് രാജിവച്ചു. കോവിഡ് പരിശോധനാ കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും 2 ഉപപ്രധാനമന്ത്രിമാരും 3 മന്ത്രിമാരും ഉൾപ്പെടെ വലിയൊരു സംഘം നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്തം ഫുക്കിന് (68) ആണെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചതോടെയാണു രാജി. 2016 മുതൽ 2021 വരെ ഫുക് പ്രധാനമന്ത്രിയായിരുന്ന കാലത്തെ അഴിമതികളാണിവ. വിയറ്റ്നാമിൽ ഉദാരവൽക്കരണം നടപ്പാക്കി സാമ്പത്തിക വളർച്ച കൈവരിച്ച ഫുക് ജനകീയനായിരുന്നു. 

പാർട്ടി നേതാവ് നുയെൻ ഫു ട്രോങ്ങിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ഉപപ്രധാനമന്ത്രിമാർ ഉൾപ്പെടെ 539 പേരെയാണ് ഇതിനോടകം പുറത്താക്കിയത്. 

കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി, പാ‍ർലമെന്റ് സ്പീക്കർ എന്നീ 4 പേർക്കും തുല്യ അധികാരം നൽകുന്ന ഭരണസംവിധാനമാണ് വിയറ്റ്നാമിലേത്.

English Summary : Vietnam president resigned due to ministers corruption

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS