ലണ്ടൻ ∙ യാത്രയ്ക്കിടെ സമൂഹമാധ്യമ വിഡിയോ എടുക്കാനായി സീറ്റ് ബെൽറ്റ് ഊരിയതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനു ലങ്കഷെർ പൊലീസ് പിഴയിട്ടു. വടക്കൻ ഇംഗ്ലണ്ടിലെ ലങ്കഷെറിലേക്കുള്ള യാത്രയ്ക്കിടെ കുറച്ചുനേരമേ സീറ്റ് ബെൽറ്റ് നീക്കിയുള്ളൂവെന്നു എന്നു പറഞ്ഞ സുനക് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ യുകെയിൽ 100 പൗണ്ടാണു പിഴ (ഏകദേശം 10,000 രൂപ). ഇതു കേസായി കോടതിയിലെത്തിയാൽ 500 പൗണ്ടും. സർക്കാർ പദ്ധതിയുടെ പ്രചാരണാർഥമുള്ള വിഡിയോയാണു സുനക് കാറിന്റെ പിൻസീറ്റിലിരുന്ന് എടുത്തത്.
English Summary: Fine for Rishi Sunak