ഡാൻസ് ക്ലബ് വെടിവയ്പ്: അക്രമി ജീവനൊടുക്കി

huu-can-tran
ഹ്യു കാൻ ട്രാൻ
SHARE

ലൊസാഞ്ചലസ് ∙ യുഎസിൽ കലിഫോർണിയയിലെ മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ 10 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ ഹ്യു കാൻ ട്രാൻ (72) സ്വയം വെടിവച്ചു മരിച്ചു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെ ശനിയാഴ്ച രാത്രിയാണ് വെടിവയ്പുണ്ടായത്. തോക്കുമായി ഡാൻസ് ക്ലബ്ബിൽ കയറിയ ഇയാൾ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനിൽ കടന്നുകളയുകയായിരുന്നു. 

ലൊസാഞ്ചലസിൽനിന്ന് 35 കിലോമീറ്റർ അകലെ ടൊറൻസിൽ വാനിനുള്ളിലാണു ജീവനൊടുക്കിയ നിലയിൽ അക്രമിയെ കണ്ടെത്തിയത്. ആദ്യ ആക്രമണം കഴിഞ്ഞ് 20–30 മിനിറ്റിനുശേഷം അലംബ്രയിലെ മറ്റൊരു ഡാൻസ് ക്ലബ് ആക്രമിക്കാനും ഇയാൾ ശ്രമിച്ചെന്നും ആളുകൾ തോക്ക് പിടിച്ചെടുത്തതിനാൽ പിൻവാങ്ങിയെന്നും പൊലീസ് പറ‍ഞ്ഞു. കൊല്ലപ്പെട്ടവരിൽ ഏറെയും ചൈനീസ് വംശജരാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ അറിയിച്ചു. 

English Summary: Attacker in US dance club firing commits suicide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS