ചന്ദ്രനിലിറങ്ങിയ ആൽഡ്രിന് 93–ാം വയസ്സിൽ നാലാം ഹണി‘മൂൺ’; വധു 63കാരി

aldrin
എഡ്വിൻ ആൽഡ്രിനും ഡോ. ആൻക ഫാറും വിവാഹവേളയിൽ.
SHARE

വാഷിങ്ടൻ ∙ നീൽ ആംസ്‍ട്രോങ്ങിനൊപ്പം അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലിറങ്ങിയ ബഹിരാകാശസഞ്ചാരി എഡ്വിൻ ആൽഡ്രിൻ 93–ാം പിറന്നാൾ ദിനത്തിൽ വിവാഹിതനായി. വധു 63 വയസ്സുകാരി ഡോ. ആൻക ഫാർ. ദീർഘകാലമായി തങ്ങൾ പ്രണയത്തിലായിരുന്നെന്നും ആൽഡ്രിൻ പറഞ്ഞു. ആൽഡ്രിന്റെ നാലാം വിവാഹമാണിത്.

1969 ജൂലൈ 20ന് അപ്പോളോ ദൗത്യത്തിൽ നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി 20 മിനിറ്റിനു ശേഷം രണ്ടാമതായിറങ്ങിയത് ആൽഡ്രിനാണ്.

ബസ് ആൽഡ്രിൻ വെഞ്ചേഴ്സിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ആൻകയ്‌ക്കു കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്‍ഡി ഉണ്ട്.

ലൊസാഞ്ചലസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

English Summary: Buzz Aldrin marries for the fourth time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS