യുഎസിൽ ഡാൻസ് ക്ലബിൽ വെടിവയ്പ്; 10 മരണം

AP01_22_2023_000235B
കലിഫോർ‍ണിയയിലെ മൊണ്ടേരി പാർക്കിൽ വെടിവയ്പ് നടന്നയിടത്തിനു സമീപമുള്ള റോഡ് പൊലീസ് വാഹനങ്ങൾ ബ്ലോക്ക് ചെയ്തപ്പോൾ. (AP/PTI)
SHARE

ലൊസാഞ്ചലസ് ∙ യുഎസിൽ കലിഫോർ‍ണിയയിലെ മൊണ്ടേരി പാർക്കിൽ ഡാൻസ് ക്ലബിൽ ചൈനീസ് ചാന്ദ്ര നവവത്സരാഘോഷത്തിനിടെ അക്രമി നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. ലൊസാ‍ഞ്ചലസിൽനിന്ന് 12 കിലോമീറ്റർ അകലെയാണിത്. വെടിവയ്പിനുശേഷം കടന്നുകളഞ്ഞ അക്രമിക്കായി തിരച്ചിൽ തുടരുന്നു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല.

ഏഷ്യൻ വംശജരായ അമേരിക്കക്കാരുടെ കേന്ദ്രമായ മൊണ്ടേരി പാർക്കിൽ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. 16 കിലോമീറ്റർ ചുറ്റളവിലുള്ള ഈ ടൗൺഷിപ്പിലെ 60,000 താമസക്കാരിൽ മൂന്നിൽ രണ്ടും ചൈനീസ് വംശജരാണ്. ചൈനീസ് ചാന്ദ്ര നവവത്സര ദ്വിദിന മേളയ്ക്കായി ആയിരക്കണക്കിനാളുകൾ ഇവിടെ എത്തിയിരുന്നു.

യുഎസിൽ ഈ മാസം നടക്കുന്ന അഞ്ചാമത്തെ ആൾക്കൂട്ട വെടിവയ്പ് സംഭവമാണിത്. ടെക്സസിലെ ഒരു സ്കൂളിൽ കഴിഞ്ഞവർഷം മേയ് 24നു നടന്ന വെടിവയ്പിൽ 21 പേർ കൊല്ലപ്പെട്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ആക്രമണവും.

English Summary: Shooting in US dance club

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS