യുഎസിൽ മൂന്നിടത്ത് വെടിവയ്പ്; 10 മരണം

dei-moines-shoot
സംഭവസ്ഥലത്തു നിന്ന്. (Photo: Twitter/ @K12ssdb)
SHARE

സാൻഫ്രാൻസിസ്കോ ∙ യുഎസിൽ മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവയ്പിൽ 2 വിദ്യാർഥികൾ അടക്കം 10 പേർ കൊല്ലപ്പെട്ടു. സാൻഫ്രാൻസിസ്കോയിലെ തീരദേശ ചെറു നഗരമായ ഹാഫ് മൂൺ ബേയിൽ രണ്ടു വെടിവയ്പുകളിലായി 7 പേർ മരിച്ചു. ഒരു കൃഷിയിടത്തിൽ നടന്ന വെടിവയ്പിൽ 4 പേരും അവിടെ നിന്ന് 8 കിലോമീറ്റർ അകലെ മറ്റൊരിടത്ത് 3 പേരുമാണ് മരിച്ചത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. രണ്ടിടത്തുമായി 3 പേർക്ക് പരുക്കേറ്റു.

കൃഷിയിടത്തെ വെടിവയ്പിന് ഉത്തരവാദിയായ ചുൻലി ഷാവോ (67) എന്നയാൾ അറസ്റ്റിലായി. ചൈനീസ് അമേരിക്കൻ കർഷകരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഓക് ലൻഡിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു. ഹാഫ് മൂൺ ബേയിലെ വെടിവയ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോഴായിരുന്നു സംഭവം.

Read Also: ഏപ്രിലില്‍ കൊല്ലപ്പെട്ടു; എസ്ഡിപിഐ നേതാവ് ഹർത്താൽ നഷ്ടം നികത്തണമെന്ന് നോട്ടിസ്

ലോവ സ്റ്റേറ്റിലെ ദെസ് മോയിൻസ് നഗരത്തിൽ ആണ് 16, 18 വയസ്സുള്ള 2 വിദ്യാർഥികൾ കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ പ്രെസ്റ്റൻ വാൾസ് എന്ന 18കാരൻ പിടിയിലായി. രണ്ടു ഗുണ്ടാ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയാണ് വെടിവയ്പിൽ കലാശിച്ചത്. പുതുവർഷം പിറന്ന ശേഷം 6 വലിയ വെടിവയ്പുകളാണ് രാജ്യത്തുണ്ടായത്.

English Summary: Shooting in united States of America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS