കണ്ടെയ്നറിൽ ‘ഒളിച്ചുകളി’; ബംഗ്ലദേശ് ബാലൻ 6 ദിവസം കഴിഞ്ഞ് എത്തിയത് മലേഷ്യയിൽ

boy
കണ്ടെയ്നറിൽ നിന്നു പുറത്തുവരുന്ന ബാലൻ. വിഡിയോയിൽ നിന്ന്.
SHARE

ധാക്ക∙ ബംഗ്ലദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കിടെ കണ്ടെയ്നറിനകത്തു കയറി ഉറങ്ങിപ്പോയ ബാലൻ 6 ദിവസം കഴിഞ്ഞ് എത്തിച്ചേർന്നത് 3000 കിലോമീറ്റർ അകലെ മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ. പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു രാജ്യത്ത് എത്തിയത്.

അവശനായി, കരയുന്ന നിലയിലാണ് ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്നറിൽ നിന്ന് അധികൃതർ കുട്ടിയെ കണ്ടെത്തിയതെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കണ്ടെയ്നറിനകത്തുനിന്ന് ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. തളർന്ന്, അമ്പരപ്പോടെപുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്. ‌മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary: Bangladeshi boy rescued from container shipped to Malaysia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS