ADVERTISEMENT

ഇസ്തംബുൾ ∙ തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും വൻഭൂകമ്പത്തിൽ 3062 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെയ്ക്കു മുൻപേ ആളുകളെല്ലാം ഉറക്കത്തിലായിരിക്കെ തുർക്കിയിലെ ഗസിയാൻടെപ്പിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഉച്ചയ്ക്കുശേഷം ഒന്നരയോടെ മേഖലയിൽ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.

തുർക്കിയിൽ മാത്രം 1762 പേർ മരിച്ചു; 11,119 പേർക്കു പരുക്കേറ്റു. സിറിയയിൽ 1300 മരണം സ്ഥിരീകരിച്ചു; രണ്ടായിരത്തിലേറെപ്പേർക്കു പരുക്കേറ്റു. തകർന്നടിഞ്ഞ നൂറുകണക്കിനു കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. 2000 വർഷം പഴക്കമുള്ള തുർക്കിയിലെ ഗസിയാൻടെപ് കോട്ടയും തകർന്നടിഞ്ഞു.

turkey-earthquake
Photo: Twitter/ @Charles_Lister
തകർന്നടിഞ്ഞ്: തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും. ചിത്രം: റോയിട്ടേഴ്സ്
തകർന്നടിഞ്ഞ്: തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും. ചിത്രം: റോയിട്ടേഴ്സ്

English Summary: Earthquake in Turkey, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com