തുർക്കി – സിറിയ ഭൂകമ്പം പുലർച്ചെ സമീപ‌രാജ്യങ്ങളിലും‌ പ്രകമ്പനം

HIGHLIGHTS
  • ദുരിതം വർധിപ്പിച്ചു മഞ്ഞും മഴയും
turky-syria-earthquake
ജീവൻ തേടി: വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഹരിം പട്ടണത്തിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നവർ. ചിത്രം: എപി
SHARE

ഇസ്തംബുൾ ∙ ഭൂകമ്പ സമയം ആളുകളെല്ലാം ഉറക്കത്തിലായിരുന്നുവെന്നതു മരണസംഖ്യ ഉയർത്തി. തുർക്കി–സിറിയ അതിർത്തിയിലെ പൗരാണികമായ കെട്ടിടങ്ങളടക്കം നിലം പൊത്തി. അതിശൈത്യവും മഴയും ദുരിതം വർധിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. മേഖലയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തമായ ചലനങ്ങളിലൊന്നാണിത്. ദുരിതാശ്വാസത്തിനായി തുർക്കി രാജ്യാന്തര സഹായം തേടി.

പ്രകമ്പനം ഈജിപ്ത് തലസ്ഥാനമായ കയ്റോയിലും അനുഭവപ്പെട്ടു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും ലബനനിലെ ബെയ്റൂട്ടിലും ജനങ്ങൾ വീടുകൾ വിട്ടു പുറത്തിറങ്ങി. ഇവിടങ്ങളിൽ നാശമില്ല. സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 128 കിലോമീറ്റർ അകലെയാണു ശക്തമായ രണ്ടാം ചലനമുണ്ടായ കഹറാമൻ മറാഷ്. തുർക്കിയിലെ പൗരാണിക നഗരങ്ങളിലൊന്നാണു മറാഷ് നഗരം.

യുകെ, യുഎസ്, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങൾ അടിയന്തര സഹായം എത്തിക്കാനായി മുന്നോട്ടുവന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഡൽഹിയിൽ തുർക്കി എംബസി സന്ദർശിച്ച് ഇന്ത്യയുടെ ദുഃഖം അറിയിച്ചു. വടക്കുപടിഞ്ഞാറൻ തുർക്കിയിൽ 1999ൽ ഉണ്ടായ ഭൂകമ്പത്തിൽ 18,000 പേർ കൊല്ലപ്പെട്ടിരുന്നു.

തുർക്കിയിലെ ദിയാർബക്കീറിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ വീക്ഷിക്കുന്നയാൾ. ചിത്രം – ILYAS AKENGIN / AFP

തുർക്കിയിലെ ദിയാർബക്കീറിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ വീക്ഷിക്കുന്നയാൾ.

ചിത്രം: – ILYAS AKENGIN / AFP
ഭൂചലനത്തിനു പിന്നാലെ വീടുകളൊഴിഞ്ഞു പോകുന്നവർ. സിറിയയിലെ അലാപോയിൽ നിന്നുള്ള ദൃശ്യം. ചിത്രം – AFP

ഭൂചലനത്തിനു പിന്നാലെ വീടുകളൊഴിഞ്ഞു പോകുന്നവർ. സിറിയയിലെ അലാപോയിൽ നിന്നുള്ള ദൃശ്യം.

ചിത്രം: - AFP
തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശമായ ദിയാർബക്കീറിൽ ഭൂചലനത്തിനു പിന്നാലെ തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നവർ. ചിത്രം – ILYAS AKENGIN / AFP

തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശമായ ദിയാർബക്കീറിൽ ഭൂചലനത്തിനു പിന്നാലെ തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നവർ.

ചിത്രം: – ILYAS AKENGIN / AFP
തുർക്കിയിലുണ്ടായ ഭൂചലനത്തിനു ശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ദിയാർബക്കീറിലെ കെട്ടിടാവശിഷ്ടങ്ങൾക്കു സമീപം തളർന്നിരിക്കുന്നയാൾ. ചിത്രം – ILYAS AKENGIN / AFP

തുർക്കിയിലുണ്ടായ ഭൂചലനത്തിനു ശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ദിയാർബക്കീറിലെ കെട്ടിടാവശിഷ്ടങ്ങൾക്കു സമീപം തളർന്നിരിക്കുന്നയാൾ.

ചിത്രം: – ILYAS AKENGIN / AFP
ഭൂചലനത്തിനു പിന്നാലെ സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നയാൾ. ചിത്രം – AFP

ഭൂചലനത്തിനു പിന്നാലെ സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നയാൾ.

ചിത്രം: – AFP
സിറിയയിലെ അലപ്പോയിൽ വിമത അധീനതയിലുള്ള അഫ്രീനിൽ ഭൂചലനത്തിൽ മരിച്ച കുഞ്ഞിന്റെ ശരീരവുമായി പോകുന്നയാൾ. ചിത്രം – Bakr ALKASEM / AFP

സിറിയയിലെ അലപ്പോയിൽ വിമത അധീനതയിലുള്ള അഫ്രീനിൽ ഭൂചലനത്തിൽ മരിച്ച കുഞ്ഞിന്റെ ശരീരവുമായി പോകുന്നയാൾ.

ചിത്രം: – Bakr ALKASEM / AFP
വടക്കുകിഴക്കൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഭൂചലനത്തിനു പിന്നാലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുരോഗമിക്കുന്നു. ചിത്രം – MUHAMMAD HAJ KADOUR / AFP

വടക്കുകിഴക്കൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഭൂചലനത്തിനു പിന്നാലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുരോഗമിക്കുന്നു.

ചിത്രം: – MUHAMMAD HAJ KADOUR / AFP
പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ മരിച്ചയാളുടെ ശരീരവുമായി പോകുന്നവർ. ചിത്രം – Can EROK / AFP

പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ മരിച്ചയാളുടെ ശരീരവുമായി പോകുന്നവർ.

ചിത്രം: Can EROK / AFP
പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിക്കരയുന്ന യുവതി. ചിത്രം – Can EROK / AFP

പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിക്കരയുന്ന യുവതി.

ചിത്രം: Can EROK / AFP
സിറിയയിലെ അലാപോയിലെ പഴക്കംചെന്ന കോട്ടയുടെ ഭാഗങ്ങൾ ഭൂചലനത്തിൽ തകർന്ന നിലയിൽ. ചിത്രം – AFP

സിറിയയിലെ അലാപോയിലെ പഴക്കംചെന്ന കോട്ടയുടെ ഭാഗങ്ങൾ ഭൂചലനത്തിൽ തകർന്ന നിലയിൽ.

ചിത്രം: – AFP
തുർക്കിയിലെ ദിയാർബക്കീറിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ വീക്ഷിക്കുന്നയാൾ. ചിത്രം – ILYAS AKENGIN / AFP
ഭൂചലനത്തിനു പിന്നാലെ വീടുകളൊഴിഞ്ഞു പോകുന്നവർ. സിറിയയിലെ അലാപോയിൽ നിന്നുള്ള ദൃശ്യം. ചിത്രം – AFP
തുർക്കിയിലെ കുർദിഷ് ഭൂരിപക്ഷ പ്രദേശമായ ദിയാർബക്കീറിൽ ഭൂചലനത്തിനു പിന്നാലെ തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നവർ. ചിത്രം – ILYAS AKENGIN / AFP
തുർക്കിയിലുണ്ടായ ഭൂചലനത്തിനു ശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ദിയാർബക്കീറിലെ കെട്ടിടാവശിഷ്ടങ്ങൾക്കു സമീപം തളർന്നിരിക്കുന്നയാൾ. ചിത്രം – ILYAS AKENGIN / AFP
ഭൂചലനത്തിനു പിന്നാലെ സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നയാൾ. ചിത്രം – AFP
സിറിയയിലെ അലപ്പോയിൽ വിമത അധീനതയിലുള്ള അഫ്രീനിൽ ഭൂചലനത്തിൽ മരിച്ച കുഞ്ഞിന്റെ ശരീരവുമായി പോകുന്നയാൾ. ചിത്രം – Bakr ALKASEM / AFP
വടക്കുകിഴക്കൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഭൂചലനത്തിനു പിന്നാലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുരോഗമിക്കുന്നു. ചിത്രം – MUHAMMAD HAJ KADOUR / AFP
പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ മരിച്ചയാളുടെ ശരീരവുമായി പോകുന്നവർ. ചിത്രം – Can EROK / AFP
പടിഞ്ഞാറൻ തുർക്കിയിലെ അദാന നഗരത്തിൽ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിക്കരയുന്ന യുവതി. ചിത്രം – Can EROK / AFP
സിറിയയിലെ അലാപോയിലെ പഴക്കംചെന്ന കോട്ടയുടെ ഭാഗങ്ങൾ ഭൂചലനത്തിൽ തകർന്ന നിലയിൽ. ചിത്രം – AFP

ലോകത്തെ നടുക്കിയ വൻ ഭൂകമ്പങ്ങൾ

∙ 2011 മാർച്ച് 11 - ജപ്പാൻ; തീവ്രത 8.9. മരണം 15,899

∙ 2010 ജനുവരി 12 - ഹെയ്‌ത്തി; തീവ്രത 7.0; മരണം 2.25 ലക്ഷം

∙ 2008 മേയ് 12 - സിചുവാൻ, ചൈന; തീവ്രത 7.9; മരണം 90,000

∙ 2005 ഒക്‌ടോബർ 8 - പാക്കിസ്‌ഥാൻ; തീവ്രത 7.6; മരണം 80,000

∙ 2004 ഡിസംബർ 26 - ഇന്തൊനീഷ്യയിലെ സൂമാത്രയിൽ

    ഭൂകമ്പവും സൂനാമിയും; തീവ്രത 9.15; മരണം 2.4 ലക്ഷം

∙ 2001 ജനുവരി 26- ഗുജറാത്ത്, ഇന്ത്യ; തീവ്രത 7.7; മരണം 20,023

∙ 1993 സെപ്‌റ്റംബർ 30-ലാത്തൂർ, ഇന്ത്യ; തീവ്രത 6.2; മരണം 10,000

∙ 1976 ജൂലൈ 27-ടങ്‌ഷാൻ, ചൈന; തീവ്രത 7.5; മരണം 6.55 ലക്ഷം

English Summary : Earth quake near Turkey Syria border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS