സൈനികശക്തി പരിശോധിക്കാൻ മകളോടൊപ്പം വീണ്ടും കിം

NORTHKOREA-MILITARY/ANNIVERSARY
കിം ജോങ് ഉൻ ഭാര്യ റി സോൾ ജു (ഇടത്) മകൾ ജു എ എന്നിവരോടൊപ്പം കൊറിയൻ പീപ്പിൾസ് ആർമിയുടെ 75ാം വാർഷിക പരിപാടിക്കിടെ.
SHARE

സോൾ ∙ ഉത്തരകൊറിയൻ സൈന്യത്തിന്റെ 75–ാം വാർഷികത്തിൽ കിം ജോങ് ഉൻ വീണ്ടും മകളോടൊപ്പം പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ 35 ദിവസമായി കിം ജോങ് പൊതുപരിപാടികളിൽ പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. കഴിഞ്ഞ നവംബറിൽ മകൾ ജുഎയ്ക്കൊപ്പം കിം മിസൈൽ വിക്ഷേപണം നിരീക്ഷിക്കാനെത്തിയിരുന്നു. മകളെ പിൻഗാമിയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയാണിതെന്നാണ് അഭ്യൂഹം. ഭാര്യ റി സോൾ ജു ഒപ്പമുണ്ടായിരുന്നു.

‌ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ആണവായുധങ്ങൾ പ്രദർശിപ്പിക്കുന്ന വൻ സൈനിക പരേഡ് പോങ്ങ്യാങ്ങിൽ നടക്കാനിരിക്കെയാണ് സൈന്യത്തിന്റെ ആണവശേഷി പരിശോധിച്ച് കിം തൃപ്തി പ്രകടിപ്പിച്ചത്. സൈനിക ബാരക്കുകൾ സന്ദർശിച്ച കിം ഭടന്മാരെ അഭിനന്ദിച്ചു. യുദ്ധാഭ്യാസ പരിശീലനങ്ങൾ നടത്താൻ ഉത്തരവിട്ടു. 

English Summary: Kim Jong Un visits troops with daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS