ADVERTISEMENT

കുവൈത്ത് സിറ്റി∙ നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇന്ത്യൻ എൻജിനീയർമാർക്ക് ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്ന 2013ന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

അക്രഡിറ്റേഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കുവൈത്ത് നിലപാട്. കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ പരീക്ഷ പാസായവർക്കേ എൻജിനീയറായി ജോലി ചെയ്യാനാകൂ. ഈ പരീക്ഷ എഴുതണമെങ്കിൽ എൻബിഎ അക്രഡിറ്റഡ് കോളജിൽ നിന്ന് ബിരുദമുണ്ടാകണം. അക്രഡിറ്റേഷനായി നിലവിൽ പരിഗണനയിലുള്ള 5248 അപേക്ഷകളി‍ൽ 70% ഇന്ത്യ, ഈജിപ്ത് രാജ്യക്കാരുടേതാണ്. ഇതിനിടെ, അപേക്ഷകളിലെ സർട്ടിഫിക്കറ്റുകളിൽ 7 വ്യാജൻ ഉൾപ്പെടെ 81 എണ്ണം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്നും കണ്ടെത്തി.

English Summary : No relaxation in accreditation for Indian engineers says Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com