‘ഇതെന്റെ ആത്മീയ കൂട്ടുകാരി’: ഭക്ഷണവിതരണ ബാഗിൽ 800 വർഷം പഴക്കമുള്ള മമ്മിയുമായി യുവാവ്

800-year-old-mummy
പെറുവിൽ ഭക്ഷണം വിതരണം ചെയ്യുന്ന ബാഗിൽ കണ്ടെത്തിയ 800 വർഷം പഴക്കമുള്ള മമ്മി.
SHARE

ലിമ (പെറു) ∙ ഭക്ഷണം വിതരണം ചെയ്യുന്ന ബാഗിൽ 800 വർഷം പഴക്കമുള്ള മമ്മിയുമായി യുവാവ്. വടക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ പ്യൂനോ നഗരത്തിലെ ആളൊഴിഞ്ഞ ഉദ്യാനത്തിൽ സംഘം ചേർന്നു മദ്യപിച്ചിരിക്കെയാണു ഭക്ഷണവിതരണജോലിക്കാരനായ ജൂലിയോ സെസാർ ബെർമെഗോയെ (26) പൗരാണിക മൃതശരീരവുമായി പൊലീസ് പിടികൂടിയത്.

തന്റെ ‘ആത്മീയ കൂട്ടുകാരി’യാണ് ഇതെന്നും കിടപ്പുമുറിയിൽ തനിക്കൊപ്പമാണ് അവൾ ഉറങ്ങുന്നതെന്നും യുവാവ് മൊഴി നൽകി. മമ്മിക്ക് 600–800 വർഷം പഴക്കമുണ്ടെന്നാണു നിഗമനം. യുവാവ് തെറ്റിദ്ധരിച്ചതുപോലെ സ്ത്രീയുടേതല്ല, 45 വയസ്സെങ്കിലുമുള്ള പുരുഷന്റേതാണെന്നു മൃതശരീരമെന്നും അധികൃതർ വ്യക്തമാക്കി. 

30 വർഷമായി ഇതു കുടുംബസ്വത്താണെന്നും അച്ഛൻ തന്നതാണെന്നും ഇയാൾ പറയുന്നു. എന്നാൽ കുടുംബത്തിന് എവിടെനിന്നാണു ലഭിച്ചതെന്നു വ്യക്തമല്ല. മമ്മി സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു. പൗരാണിക എടുപ്പുകളും ശേഷിപ്പുകളും ധാരാളമുള്ള രാജ്യമാണ് പെറു. 15–ാം നൂറ്റാണ്ടിൽ നിർമിച്ച മാച്ചൂപീച്ചു കോട്ട പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ്. 

English Summary : Mummy found inside food delivery bag 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA