ADVERTISEMENT

സോൾ ∙ ഉത്തര കൊറിയയുടെ പരീക്ഷണ മിസൈലുകൾ വെടിവച്ചിടുന്നത് യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കുമെന്ന് ഏകാധിപതി കിംജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭീഷണി മുഴക്കി. പസിഫിക് സമുദ്രത്തിലേക്ക് കൂടുതൽ മിസൈലുകൾ വിടുമെന്ന സൂചനയും ജോങ് നൽകി. 

ഇതുവരെ യുഎസോ സഖ്യരാഷ്ട്രങ്ങളോ ഉത്തര കൊറിയയുടെ മിസൈലുകൾ വെടിവച്ചിട്ടിട്ടില്ല. എന്നാൽ, വരുംദിവസങ്ങളിൽ ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പരീക്ഷണം നടത്തുമെന്നു സൂചനയുണ്ട്. 

അടുത്തിടെ യുഎസ്, ദക്ഷിണ കൊറിയൻ വ്യോമസേനകൾ സംയുക്ത അഭ്യാസങ്ങൾ നടത്തുന്നത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതൽ ഫ്രീഡം ഷീൽഡ് എന്ന പേരിൽ 10 ദിവസത്തെ അഭ്യാസങ്ങൾ നടത്താൻ ഇരുരാജ്യങ്ങൾക്കും പദ്ധതിയുണ്ട്. ഇതിനിടെ ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ദക്ഷിണ കൊറിയ തുടങ്ങിയിട്ടുണ്ട്. 

English Summary : Kim Jong un sister Kim Yo Jong threatens of war if missile are destroyed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com