ADVERTISEMENT

ടെൽ അവീവ് ∙ നിയമപരിഷ്കാര നീക്കങ്ങളിൽ പ്രതിഷേധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ജനക്കൂട്ടം വഴിയിൽ തടഞ്ഞു. ഇറ്റലിക്കു പോകാൻ വിമാനത്താവളത്തിലെത്തേണ്ട പ്രധാനമന്ത്രിക്ക് റോ‍ഡിലൂടെ യാത്ര അസാധ്യമായതോടെ പൊലീസിന്റെ ഹെലികോപ്റ്ററിൽ സ്ഥലം വിടേണ്ടി വന്നു. 

നെതന്യാഹു ഏകാധിപതിയാണെന്നും വിദേശയാത്ര കഴിഞ്ഞ് ഇസ്രയേലിലേക്ക് മടങ്ങിവരരുതെന്നും എഴുതിയ പ്ലക്കാർഡുകളുമായി ജനം വിമാനത്താവളം വളഞ്ഞതാണു പ്രതിസന്ധിയുണ്ടാക്കിയത്. ജുഡീഷ്യറിയുടെ സ്വതന്ത്രപ്രവർത്തനം തടയുന്ന നിയമം കൊണ്ടുവരാനൊരുങ്ങുന്ന സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇത്രയും ശക്തമാകുന്നത് ആദ്യമാണ്. 

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായ സമയത്തു തന്നെ ഇസ്രയേൽ സന്ദർശനത്തിനെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും റോഡ് ഉപരോധത്തിൽ കുടുങ്ങി. വിമാനത്താവളത്തിലെത്താൻ എളുപ്പമുള്ള തരത്തിൽ സമീപത്തെ ഫാക്ടറിയിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കു വേദി സജ്ജീകരിച്ച് അദ്ദേഹത്തിന്റെ പരിപാടികളെല്ലാം പുനഃക്രമീകരിച്ചു. 

English Summary: Benjamin Netanyahu airlifted to airport after protesters block road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com