വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു

ISRAEL-PALESTINIANS/VIOLENCE
ചിത്രം: ട്വിറ്റർ
SHARE

ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ മേഖലകളിൽ ഇസ്രയേൽ സേന നടത്തിവരുന്ന റെയ്ഡിൽ സംഘർഷവും വെടിവയ്പും തുടരുന്നു. വടക്കൻ വെസ്റ്റ് ബാങ്കിലെ ജബയിൽ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ പലസ്തീൻകാരായ 3 യുവാക്കൾ കൊല്ലപ്പെട്ടു. തലയ്ക്കു വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സായുധസംഘങ്ങൾക്കു വേണ്ടി നടത്തിയ തിരച്ചിലിനിടെ തങ്ങൾക്കു നേരെയാണ് ആദ്യം വെടിവയ്പുണ്ടായതെന്ന് ഇസ്രയേൽ കേന്ദ്രങ്ങൾ വ്യക്തമാക്കി.

ജെനിൻ അഭയാർഥി ക്യാംപിൽ നടത്തിയ റെയ്ഡിൽ 6 പലസ്തീൻകാർ കൊല്ലപ്പെട്ടു ദിവസങ്ങൾ കഴിയുംമുൻപാണു പുതിയ സംഭവം. അന്നു വെടിയേറ്റു ചികിത്സയിലായിരുന്ന പതിനാലുകാരൻ ഇന്നലെ മരിച്ചു. വെസ്റ്റ്ബാങ്കിലെ സംഘർഷവും ചർച്ചയാകുമെന്നു കരുതുന്ന, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇസ്രയേൽ സന്ദർശനവേളയിലാണ് ഇപ്പോഴത്തെ വെടിവയ്പ്.

English Summary: 3 Palestinians were killed in the West Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS