ADVERTISEMENT

കീവ് ∙ തെക്കൻ യുക്രെയ്നിലെ ഖേഴ്സണിൻ റഷ്യൻ ഷെല്ലാക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. ഒരു കാറും ബസും ആക്രമണത്തിൽ തകർന്നു. കിഴക്കൻ ഡോനെട്സ്കിൽ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചയുടൻ തന്നെ റഷ്യ പിടിച്ചെടുത്ത ഖേഴ്സൺ മേഖല എട്ടു മാസത്തിനു ശേഷം യുക്രെയ്ൻ തിരിച്ചുപിടിച്ചിരുന്നു.

ഡിനിപ്രോ നദിയുടെ മറുകരയിൽ നിന്നാണ് റഷ്യൻ സൈന്യത്തിന്റെ ഇപ്പോഴത്തെ ആക്രമണം. ഡോനെട്സ്ക് ലുഹാൻസ്ക്, സപൊറീഷ്യ എന്നീ സ്ഥലങ്ങൾക്കൊപ്പം കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച സമയത്തു നടന്നതിനു സമാനമായ പോരാട്ടമാണ് ഇപ്പോൾ ഡോനെട്സ്കിലും നടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com