കീവ് ∙ റഷ്യൻ പോർവിമാനങ്ങൾ വളഞ്ഞതോടെ കൂട്ടിയിടിച്ചു തകർന്ന യുഎസ് ഡ്രോൺ കരിങ്കടലിൽ വീണ സംഭവം വൻശക്തികൾ തമ്മിലുള്ള പോരു രൂക്ഷമാക്കി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമാണു യുഎസും റഷ്യയും നേർക്കുനേർ വരുന്നത്. റഷ്യയുടെ സുഖോയ് സു–27 പോർവിമാനങ്ങളാണു യുഎസിന്റെ എംക്യൂ–9 റീപ്പർ ഡ്രോണിനെ വീഴ്ത്തിയതെന്ന് യുഎസ് സേന അറിയിച്ചു. ഡ്രോണിനെ പോർവിമാനങ്ങൾ വളഞ്ഞ് അതിനുമേൽ ഇന്ധനമൊഴിച്ചെന്നും പ്രൊപ്പല്ലർ ഇടിച്ചുതകർത്തതോടെയാണു കടലിൽ തകർന്നുവീണതെന്നും യുഎസ് പറഞ്ഞു. ചൊവ്വാഴ്ചയാണു സംഭവം.
കരിങ്കടലിനു മുകളിൽ രാജ്യാന്തര വ്യോമപാതയിൽ പതിവു നിരീക്ഷണപ്പറക്കലിലായിരുന്നു ഡ്രോൺ എന്നാണ് യുഎസ് വാദം. ഇതിനിടെ റഷ്യൻ വിമാനവുമായി കൂട്ടിയിടിച്ചെന്നാണ് അവർ പറഞ്ഞത്. ഇത് റഷ്യ നിഷേധിച്ചു.
English Summary: Russian planes circled; US drone crashes into sea