ആകാശത്തെ റഷ്യൻ കയ്യാങ്കളി

HIGHLIGHTS
  • റഷ്യൻ പോർവിമാനം യുഎസ് ഡ്രോൺ തകർത്തതിന്റെ വിഡിയോ പുറത്ത്
TOPSHOT-UKRAINE-RUSSIA-CONFLICT-WAR
ഡ്രോണിലേക്ക് ഇന്ധനം വീഴ്ത്തുന്ന സു–27 (വിഡിയോയിൽ നിന്ന്) (AFP PHOTO/USEUCOM)
SHARE

ചൊവ്വാഴ്ച കരിങ്കടലിനു മുകളിൽ റഷ്യൻ പോർവിമാനവുമായി കൂട്ടിയിടിച്ചു യുഎസ് ഡ്രോൺ തകർന്നു കടലിൽ വീണതിന്റെ വിഡിയോ യുഎസ് പുറത്തുവിട്ടു. 42 സെക്കൻഡ് വിഡിയോ ഡ്രോണിലെ ക്യാമറയിൽ നിന്നുള്ളതാണ്. ദൃശ്യങ്ങൾ ഇങ്ങനെ

∙ എംക്യു–9 റീപ്പർ ഡ്രോണിനു സമീപത്തേക്ക് പിന്നിൽ നിന്നു പാഞ്ഞടുക്കുന്ന റഷ്യൻ സുഖോയ് സു–27 പോർവിമാനം.

∙ ഡ്രോണിനു നേർക്ക് ഇന്ധനപ്രവാഹം. ഡ്രോണിനെ ഇടിക്കുന്നില്ല. 

∙ ഡ്രോണിനു സമീപത്തേക്കു രണ്ടാംതവണയും വിമാനം എത്തുന്നു. 

∙ വിമാനത്തിൽ നിന്നുള്ള ഇന്ധനം ഡ്രോണിലേക്കു വീണ്ടും ചൊരിയുന്നു.

∙ പ്രൊപ്പല്ലറിൽ വിമാനം ഇടിക്കുന്നു. തുടർന്ന് വിഡിയോ സിഗ്നൽ നഷ്ടപ്പെടുന്നു.പ്രൊപ്പല്ലർ നശിച്ചതായുള്ള ദൃശ്യം പിന്നീട്. 

അപകടപ്പറക്കൽ

ഡ്രോണിനെ ഇടിച്ച സു–27 യുദ്ധവിമാനം അതിസാഹസികമായ രീതിയിലാണ് പറന്നതെന്ന് വിദഗ്ധർ പറയുന്നു. ഇടി പാളിയെങ്കിൽ വിമാനവും തകർന്നേനെ. ഡ്രോൺ വീഴ്ത്താൻ വിമാനത്തിലെ പീരങ്കി പ്രയോഗിച്ചാൽ മതിയെങ്കിലും അതു യുദ്ധ പ്രഖ്യാപനമായി വ്യഖ്യാനിക്കപ്പെടും എന്നതിനാലാണ് റഷ്യ ഈ മാർഗം സ്വീകരിച്ചതെന്നാണു വിലയിരുത്തൽ.

russia-fighter

 സു–27 പോർവിമാനം

∙ 1980 മുതൽ റഷ്യൻ വ്യോമസേനയിൽ

∙ മണിക്കൂറിൽ 2500 കിലോമീറ്റർ വരെ വേഗം

∙ 21 മീറ്റർ നീളം, 14 മീറ്റർ ചിറകളവ്; ലോകത്തിലെ ഏറ്റവും വലുപ്പമുള്ള പോർവിമാനങ്ങളിലൊന്ന്.

∙ ലേസർ നിയന്ത്രിത ബോംബുകൾ, കപ്പൽവേധ മിസൈലുകൾ തുടങ്ങിയവ വഹിക്കാൻ ശേഷി.

drone

എംക്യു 9 റീപ്പർ

∙ നിരീക്ഷണത്തിനും ആക്രമണത്തിനും യുഎസ് ഉപയോഗിക്കുന്നു.

∙ വേഗം: മണിക്കൂറിൽ 482 കി.മീ.

∙15 കിലോമീറ്റർ വരെ പൊക്കത്തിൽ 1700 കിലോമീറ്റർ ദൂരം തുടർച്ചയായി പറക്കും.

∙ മിസൈലുകൾ, ലേസർ നിയന്ത്രിത ബോംബുകൾ എന്നിവ വഹിക്കും.

English Summary: U.S. Says Russian Fighter Jet Hit American Drone Over Black Sea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS