ജനീവ ∙ യുക്രെയ്നിൽ റഷ്യൻ സേന സാധാരണ ജനങ്ങളെ ആക്രമിച്ചതായും അധിനിവേശ പ്രദേശങ്ങളിൽ പീഡനവും കൂട്ടക്കൊലയും നടത്തിയതായും യുഎൻ മനുഷ്യാവകാശ ഓഫിസ് നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. യുക്രെയ്ൻ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. മരിയുപോളിൽ തിയറ്ററിൽ അഭയം തേടിയിരുന്ന നുറുകണക്കിനാളുകളെ മിസൈൽ ആക്രമണത്തിൽ വധിച്ചത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവ തകർത്ത് യുക്രെയ്ൻ ജനതയെ പീഡിപ്പിക്കുന്നത് റഷ്യ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ സേന നടത്തിയ മനുഷ്യാവകാശലംഘനങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്നിന് 4 മിഗ്–29 യുദ്ധവിമാനങ്ങൾ ഉടൻ നൽകുമെന്ന് പോളണ്ട് അറിയിച്ചു.
ഇതേസമയം, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും പണം വിദേശരാജ്യങ്ങളിൽ സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ പ്രസിഡന്റ് മോസ്കോയിൽ ശതകോടീശ്വരന്മാരായ വ്യവസായികളുടെ യോഗത്തിൽ പറഞ്ഞു.
English Summary: UN report on Russian war crimes