ക്വിറ്റോ ∙ ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ 6.8 തീവ്രതയുള്ള ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണു കൊല്ലപ്പെട്ടത്.
പസിഫിക് തീരം കേന്ദ്രീകരിച്ച് ഇക്വഡോറിലെ ഗ്വയക്വിൽ നഗരത്തിന് 80 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
English Summary: Earthquake in Ecuador