ADVERTISEMENT

ലണ്ടൻ∙ ചൊവ്വയിൽ കെട്ടിടം പണിയാൻ ഭൂമിയിൽനിന്നു കരിങ്കല്ലും ഇഷ്ടികയും കൊണ്ടുപോകേണ്ടി വരുമോ എന്ന ചോദ്യത്തിന് ഉത്തരമായി മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയൊരു വസ്തു കണ്ടെത്തി. ചൊവ്വയിലെ മണ്ണും മേമ്പൊടിക്ക് ഉരുളക്കിഴങ്ങുപശയും പാകത്തിന് ഉപ്പും ചേർ‌ത്തു നിർമിച്ച വസ്തുവിന് ‘സ്റ്റാർക്രീറ്റ്’ എന്നാണു പേരിട്ടത്. കോൺക്രീറ്റിനെക്കാൾ ഇരട്ടി ഉറപ്പും ബലവുമുള്ള നിർമാണവസ്തുവാണിതെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

സാധാരണ കോൺക്രീറ്റിന്റെ ശക്തി 32 എംപിഐ (മെഗാപാക്സൽ) ആണെങ്കിൽ സ്റ്റാർക്രീറ്റിന് 72 എംപിഐ ആണ് കരുത്ത്. ബഹിരാകാശത്ത് ഉരുളക്കിഴങ്ങു കൃഷി ചെയ്യാമെന്നു ശാസ്ത്രജ്ഞർ നേരത്തേ തെളിയിച്ചിട്ടുണ്ട്. ഒരു ചാക്ക് ഉരുളക്കിഴങ്ങിൽനിന്ന് അര ടൺ സ്റ്റാർക്രീറ്റ് ഉൽപാദിപ്പിക്കാമെന്നും ഇത് 213 ഇഷ്ടികകൾക്കു തുല്യമാണെന്നും പറയുന്നു. ഈ ലക്കം ഓപൺ എൻജിനീയറിങ് ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Scientists develop 'cosmic concrete' to construct habitats on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com