92–ാം വയസ്സിൽ റൂപർട് മർഡോക്കിന് അഞ്ചാം വിവാഹം; വധു അറുപത്തിയാറുകാരി

Rupert-Murdoch-Ann-Lesley-Smith-21
റൂപർട് മർഡോക്, ആൻ ലെസ്‌ലി സ്മിത്ത്
SHARE

ലണ്ടൻ ∙ മാധ്യമരാജാവും 92 വയസ്സുകാരനുമായ റൂപർട് മർഡോക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. അറുപത്തിയാറുകാരി ആൻ ലെസ്‌ലി സ്മിത്താണു വധു. വിവാഹനിശ്ചയം കഴിഞ്ഞു. മുൻ പൊലീസ് ചാപ്ലിനാണ് ആൻ. വ്യവസായിയായിരുന്ന ഭർത്താവ് 2008 ൽ മരിച്ചു.

കഴിഞ്ഞ വർഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മർഡോക് വേർപിരിഞ്ഞത്. എയർഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966 ൽ ഇരുവരും പിരിഞ്ഞു. ഇതിൽ ഒരു മകളുണ്ട്. പിന്നീട് സ്കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്തു. 1999 ൽ പിരിഞ്ഞു. ഇതിൽ 3 മക്കളുണ്ട്. ബിസിനസ് രംഗത്തുള്ള വെൻഡി ഡാങ്ങാണ് മൂന്നാം ഭാര്യ. 2014 ൽ പിരിഞ്ഞു. ഇതിൽ 2 കുട്ടികളുണ്ട്.

ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേണലുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോർപറേഷന്റെ ചെയർമാനാണ് മർഡോക്.

English Summary: Rupert Murdoch set to marry for the fifth time at the age of 92

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA