ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഡോണൾഡ് ട്രംപിനു ലഭിച്ച 2.5 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയില്ലെന്ന് കോൺഗ്രസിലെ ഡമോക്രാറ്റ് സമിതി റിപ്പോർട്ട്. വിവിധ രാഷ്ട്രങ്ങൾ സന്ദർശിച്ചപ്പോൾ ലഭിച്ചതാണിവ. ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് റാം നാഥ് കോവിന്ദ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ നൽകിയ 47,000 ഡോളറിന്റെ 17 സമ്മാനങ്ങളും ഇതിൽ പെടും. ഫോറിൻ ഗിഫ്റ്റ്സ് ആൻഡ് ഡെക്കറേഷൻസ് ആക്ട് അനുസരിച്ച് ഗുരുതരമായ കുറ്റമാണിത്. വിദേശത്തു നിന്നു ലഭിച്ച നൂറിലേറെ സമ്മാനങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

English Summary : Donald trump failed to disclose gifts worth crores from India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com