തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കുർദുപക്ഷ പാർട്ടി പിന്മാറി

HIGHLIGHTS
  • എർദോഗനെതിരെ പ്രതിപക്ഷ ഐക്യം
Tayyip Erdogan
തയീപ് എർദോഗൻ
SHARE

അങ്കാറ ∙ മേയ് 14 നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് തുർക്കിയിലെ കുർദുപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി) യും സഖ്യകക്ഷികളും പ്രഖ്യാപിച്ചു. പ്രസിഡന്റ് തയീപ് എർദോഗനെതിരെ പ്രതിപക്ഷ ഐക്യ നീക്കത്തിനു കരുത്തു പകരുന്നതാണ് ഈ തീരുമാനം. 

റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) നേതാവ് കെമാൽ കൊളിച്ചുദാരാവ്‌ലോയാണ് 6 പ്രതിപക്ഷ പാർട്ടികളടങ്ങിയ നാഷനൽ അലയൻസിന്റെ പ്രസിഡന്റ് സ്ഥാനാർഥി. എച്ച്ഡിപി മുന്നണിയിൽ ചേർന്നിട്ടില്ലെങ്കിലും എർദോഗൻവിരുദ്ധ സഖ്യത്തിനുള്ള തന്ത്രപരമായ പിന്തുണയാണു മത്സരത്തിൽനിന്നുള്ള പിന്മാറ്റം. 

തുർക്കി പാർലമെന്റിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാർട്ടിയായ എച്ച്ഡിപിയുടെ പിന്തുണയോടെ സിഎച്ച്പി 2019 ൽ അങ്കാറ, ഇസ്തംബുൾ മുനിസിപ്പൽ തിര‍ഞ്ഞെടുപ്പുകളിൽ വിജയം നേടിയിരുന്നു. ഇടതുകക്ഷികളുമായി ചേർന്നുള്ളതാണ് എച്ച്ഡിപിയുടെ സഖ്യം. ഇസ്‌ലാമിസ്റ്റ് എകെ പാർട്ടിയുടെ തലവനായ തയീപ് എർദോഗൻ തുർക്കിയുടെ തലപ്പത്ത് 20 വർഷം പൂർത്തിയാക്കിയത് ഒരാഴ്ച മുൻപാണ്; 2003 മാർച്ച് 14 മുതൽ 2014 ഓഗസ്റ്റ് 28 വരെ പ്രധാനമന്ത്രിയായും തുടർന്ന് പ്രസിഡന്റായും. 

English Summary : Turkey president election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.