വാഷിങ്ടൻ ∙ റഷ്യയുടെ ആക്രമണത്തിൽ തകർന്ന യുക്രെയ്നിന്റെ പുനർനിർമാണത്തിനും തിരിച്ചുവരവിനുമായി അടുത്ത 10 വർഷം 41,100 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നു ലോകബാങ്ക് റിപ്പോർട്ട്.
461 കുട്ടികൾ ഉൾപ്പെടെ 9655 യുക്രെയ്ൻകാർ യുദ്ധത്തിൽ മരിച്ചതായാണു റിപ്പോർട്ടിലെ കണക്ക്. 20 ലക്ഷം വീടുകൾ തകർന്നു. ആശുപത്രികളിൽ അഞ്ചിലൊന്ന് പ്രവർത്തനരഹിതമായി. കെട്ടിടങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കുമുണ്ടായ നാശനഷ്ടം പരിഹരിക്കാൻ 13,500 കോടി ഡോളറാണു വേണ്ടത്.
യുദ്ധത്തിന്റെ മുഖ്യ പോരാട്ടവേദികളായി മാറിയ ഡൊണെട്സ്ക്, ഹർകീവ്, ലുഹാൻസ്ക്, ഹേഴ്സൻ എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചിട്ടുള്ളത്.
English Summary: Ukraine reconstruction fund