ADVERTISEMENT

ന്യൂഡൽഹി ∙ യുഎസിൽ പിറന്ന മംഗോളിയൻ ബാലനെ ദലൈലാമ റിൻപോച്ചെയായി തിരഞ്ഞെടുത്തു. ബുദ്ധമതത്തിലെ മൂന്നാമത്തെ അത്യുന്നത പദവിയാണിത്. മംഗോളിയൻ മുൻ പാർലമെന്റ് അംഗത്തിന്റെ ചെറുമകനും യുഎസിലെ പ്രഫസറുടെ ഇരട്ട ആൺകുട്ടികളിലൊരാളുമായ 8 വയസ്സുകാരൻ പത്താമത്തെ റിൻപോച്ചെ ആണ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ ഈ മാസം 8ന് നടന്ന ചടങ്ങിൽ ഈ കുട്ടിക്കൊപ്പം ദലൈലാമ പങ്കെടുത്തെന്നാണു വാർത്ത. 

സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുത്ത ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടുള്ള ചൈനയെ ദലൈലാമയുടെ തീരുമാനം പ്രകോപിപ്പിച്ചേക്കും. 

ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആത്മീയ നേതാവായ പഞ്ചൻ ലാമയെ 1995 ൽ ദലൈലാമ നിശ്ചയിച്ചിരുന്നു. എന്നാൽ, തീരുമാനം പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഈ ബാലനെ ചൈനീസ് സർക്കാർ കുടുംബസമേതം തട്ടിക്കൊണ്ടുപോയി. പിന്നീട് ഇവരെപ്പറ്റി ഒരു വിവരവും ബാഹ്യലോകത്തിനു ലഭിച്ചിട്ടില്ല. ചൈന പിന്നീട് സ്വന്തമായി വേറെ ലാമയെ വാഴിക്കുകയും ചെയ്തു. 

English Summary : Dalai Lama Names US-Born mongolian Boy 3rd Highest Leader In Buddhism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com