ADVERTISEMENT

ന്യൂയോർക്ക് ∙ ഗാർഹിക പീഡനക്കേസിൽ ഹോളിവുഡ് നടൻ ജോനഥൻ മേജേഴ്സിനെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. നടനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ അടിയന്തരസഹായം തേടി വിളിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടൻ പരാതിക്കാരിയുടെ കഴുത്തു ഞെരിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. 

അതേസമയം, പരാതിക്കാരി ‘വൈകാരിക പ്രതിസന്ധി’ ഉണ്ടായപ്പോൾ പൊലീസിനെ വിളിച്ചതാണെന്നും മേജേഴ്സ് ആണ് യഥാർഥത്തിൽ ഇരയെന്നും അഭിഭാഷക പ്രിയ ചൗധരി പറഞ്ഞു. സൈന്യത്തിലേക്ക് യുവാക്കളെ ക്ഷണിക്കാൻ ജോനഥൻ മേജേഴ്സിനെ വച്ചു പുറത്തിറക്കിയ ടിവി പരസ്യം യുഎസ് സൈന്യം പിൻവലിച്ചു.

English Summary : Jonathan majors under arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com