‌ലബനനിലും ഗാസയിലും ഇസ്രയേൽ വ്യോമാക്രമണം

HIGHLIGHTS
  • വെടിവയ്പി‍ൽ 2 ഇസ്രയേൽ വനിതകൾ കൊല്ലപ്പെട്ടു
israel-gaza-attack-afp
ഇസ്രയേല്‍ വ്യോമാക്രമണത്തിനു ശേഷം കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഉയരുന്ന പുക. ഗാസ നഗരത്തിൽ നിന്നുള്ള കാഴ്ച. (Photo by MOHAMMED ABED / AFP) (ഫയൽ ചിത്രം)
SHARE

ജറുസലം ∙ കഴിഞ്ഞ ദിവസങ്ങളിൽ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കു പിന്നാലെ ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു.

തെക്കൻ ഇസ്രയേലിലേക്കുള്ള റോക്കറ്റാക്രമണങ്ങൾക്കു മറുപടിയായി ലബനനിലെ പലസ്തീൻ അഭയാർഥി ക്യാംപിനു സമീപവും ഗാസയിലും ഇസ്രായേൽ രൂക്ഷമായ വ്യോമാക്രമണം നടത്തി. ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പിൽ സഹോദരിമാരായ 2 ഇസ്രയേൽ വനിതകൾ കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിച്ചിരുന്ന യുവതികളാണു പലസ്തീ‍ൻ യുവാവ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. മാതാവിനു പരുക്കേറ്റു. ഇതെത്തുടർന്നു മേഖലയിൽ ഇസ്രയേൽ സൈനികസുരക്ഷ വർധിപ്പിച്ചു.

ലബനനിൽ ഇന്നലെ പുലർച്ചെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ട്. അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ പൊലീസ് നടത്തിയ റെയ്ഡുകൾ അറബ്‌ലോകത്ത് പരക്കെ അമർഷം സൃഷ്ടിച്ചിരുന്നു.

ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 10 ഭൂഗർഭ തുരങ്കങ്ങളും ഹമാസിന്റെ ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

English Summary : Israel attack in Lebanon and Gaza

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.