വെസ്റ്റ് ബാങ്കിൽ സംഘർ‌ഷം രൂക്ഷം; പ്രകടനം നയിച്ച് ഇസ്രയേൽ മന്ത്രിമാർ‌

HIGHLIGHTS
  • പരുക്കേറ്റ ബ്രിട്ടിഷ്– ഇസ്രയേൽ വനിതയും മരിച്ചു
israel-gaza-attack-afp
ഫയൽ ചിത്രം
SHARE

‌ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രയേൽ കുടിയേറ്റ മേഖലയ്ക്കു നിയമസാധുത ആവശ്യപ്പെട്ട് മന്ത്രിമാർ നയിച്ച വൻ പ്രകടനം നടന്നു. ഇവ്യാതറിലെ കുടിയേറ്റം വ്യാപിപ്പിക്കുന്നതു പിന്തുണച്ചായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റാലി. ഇതിനിടെ അഭയാർഥിക്യാംപിൽ ഇസ്രയേൽ സേനയുടെ വെടിയേറ്റ് 15 വയസ്സുള്ള പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. 

വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ‌ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ബ്രിട്ടിഷ്– ഇസ്രയേൽ വനിത ലൂസി ഡീ(45) മരിച്ചു. വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്‌വരയിൽ ലൂസിയും മക്കളായ റിനയും (15) മയയും (20) വാഹനത്തിൽ പോകുമ്പോൾ പലസ്തീൻകാരൻ നടത്തിയ വെടിവയ്പിൽ ഇരുവരും കൊല്ലപ്പെട്ടിരുന്നു. വടക്കൻ ലണ്ടനിൽ ജൂത പുരോഹിതനായിരുന്ന ഭർത്താവ് ലിയോ ഡീക്കൊപ്പം 9 വർഷം മുൻപാണ് ലൂസി വെസ്റ്റ്ബാങ്കിൽ താമസത്തിനെത്തിയത്.  അൽ അഖ്സ പള്ളിയിലെ സംഘർഷത്തിന് 5 ദിവസമായിട്ടും അയവില്ല. ഈ വർഷം ഇതുവരെ സംഘർഷങ്ങളിൽ 19 ഇസ്രയേലുകാരും 92 പലസ്തീൻകാരും കൊല്ലപ്പെട്ടു.

English Summary : Israel Palestine conflict 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA